മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നു, പട്ടിണിയാണ്; ദയനീയാവസ്ഥ തുറന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തയച്ച സൈനികന് ഭീഷണി

സൈനികരുടെ ജീവിതം ഇത്ര ദുസ്സഃഹയനീയമോ?

ന്യൂഡല്‍ഹി| aparna shaji| Last Modified ശനി, 14 ജനുവരി 2017 (07:31 IST)
സൈന്യത്തില്‍ പട്ടിണിയാണെന്ന ബി എസ് എഫ് ജവാന്റെ വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെ മേലുദ്യോഗസ്ഥരുടെ പീഡനം തുറന്നുപറഞ്ഞ് മറ്റൊരു സൈനികനും രംഗത്ത്.

ഡറാഡൂണിലെ 42 ഇന്‍ഫന്‍ററി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രതാപ് സിങ്ങാണ് പരാതിക്കാരന്‍. സൈനികര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയതിന്റെ പേരില്‍ മേലുദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് പ്രതാപ് സിങ്ങ് പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവന്ന വിഡിയോയിലാണ് യജ്ഞ പ്രതാപ് ഇക്കാര്യം തുറന്ന് പറയുന്നത്.

രാജ്യദ്രോഹിയെന്ന് വിളിച്ചും പട്ടാള കോടതിയില്‍ വിചാരണ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ഉറക്കം കെടുത്തുകയാണ്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലത്തെിയെങ്കിലും സേനയുടെ യശസ്സിനെ കരുതി അങ്ങനെ ചെയ്തില്ല. മേലുദ്യോഗസ്ഥരുടെ പട്ടിയെ മേയ്ക്കാനും അവരുടെ കുട്ടികളെ കളിപ്പിക്കാനുമൊക്കെയാണ് സാധാരണ ജവാന്മാരെ നിയോഗിക്കുന്നതെന്നും യജ്ഞ പ്രതാപ് പരാതിപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :