വിവാഹത്തിന് മുൻപ് ഐഡി കാർഡ് പരിശോധിച്ച് ഹിന്ദു ആണോ എന്ന് ഉറപ്പുവരുത്തണം, ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രമാക്കാൻ ശ്രമം നടക്കുന്നു: ഹിന്ദു ജാഗരൺ മഞ്ച്

ആഗ്ര, തിങ്കള്‍, 4 ജൂലൈ 2016 (10:01 IST)

Widgets Magazine

ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രമാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ‘ലൗ ജിഹാദ്’ തടയുന്നതിനെന്ന വ്യാജേന ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന സേവ് ഹിന്ദു ഗേള്‍സ്’ ക്യാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം പറയുന്നത്.വിവാഹം കഴിക്കുന്നതിന് മുൻപ് ഐഡി കാർഡ് പരിശോധിച്ച് മതം ഉറപ്പു വരുത്തണമെന്നും ലഘുലേഖയിൽ പറയുന്നു.
 
ആര്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളില്‍ ക്യാംപയിന്‍ നടത്തുകയാണ് ആര്‍എസ്എസ് അനുഭാവ സംഘടനയായ ജാഗരണ്‍ മഞ്ചിന്റെ ലക്ഷ്യം. പങ്കാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ ഒരു ക്ഷേത്രത്തില്‍ കൊണ്ട് പോയി പ്രസാദം സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കണമെന്നും  ലഘുലേഖയില്‍ പറയുന്നുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസിന്റെ അനുമതി തേടാറില്ലെന്ന് ആര്‍എസ്എസ് വക്താവ് കേശവ്ജി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ മതം ഹിന്ദു വിവാഹം India Religion Hindu Marriage

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനസംഘടന നാളെ; യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന ലഭിച്ചേക്കും

പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച പുനസംഘടിപ്പിക്കും. ചൊവ്വാഴ്ച ...

news

കലക്ടറോട് കോഴിക്കോട്ടെ ജനങ്ങൾ പൊറുക്കട്ടെ, തീരുമാനത്തെ പോസിറ്റീവായി കാണുന്നു; രാഘവൻ എം പി

രാഘവൻ എം പിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മാപ്പു പറഞ്ഞ കോഴിക്കോറ്റ് കളക്ടറുടെ നടപടിയെ ...

news

ഐസ്ക്രീം പാർലർ അട്ടിമറി കേസ്: വി എസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും

ഐസ്ക്രീം പാർലർ അട്ടിമറി കേസ് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വി എസ് ...

news

വാടകവീടിനു മുമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍; കഞ്ചാവു വലിക്കുന്ന ഹുക്കകള്‍ പിടിച്ചെടുത്തു

കഞ്ചാവ് കൃഷി ചെയ്തതിന് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ...

Widgets Magazine