ഇന്ത്യക്കാരെ വിഷം കൊടുത്ത് കൊല്ലാന്‍ പാക് പദ്ധതി; അട്ടിമറി ഭയന്ന് അതിര്‍ത്തി ഗ്രാമങ്ങള്‍

ജയ്‌സാല്‍മീര്‍| VISHNU N L| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (14:16 IST)
ഭീകരരെ അതിര്‍ത്തികള്‍ വഴി കടത്തിവിട്ട് ഭീകരാക്രമണങ്ങള്‍ ഉണ്ടാക്കിയും നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബീ‌എസ്‌എഫിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പുതിയ യുദ്ധ തന്ത്രം ഒരുക്കാന്‍ തുടങ്ങുന്നു. രാജ്യത്തെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജലാശയങ്ങളില്‍ മാരക വിഷം കലര്‍ത്തി ജനങ്ങളെയും സൈനികരെയും അപായപ്പെടുത്താന്‍ പാകിസ്ഥാന്‍ സാധ്യയുണ്ടെന്ന് രഹാസ്യാന്വേഷണ മുന്നറിയിപ്പ്.

ഇന്ത്യ- പാക് അതിര്‍ത്തിയിലെ ജലാശയങ്ങളില്‍ വിഷം കലര്‍ത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. രാജസ്ഥാനിലെ ജലാശയങ്ങളാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. ഇതേതുടര്‍ന്ന്
ജയ്‌സാല്‍മീര്‍, ബദ്‌മെര്‍ ജില്ലകളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ ജില്ലകളിലെ ജലാശയങ്ങളില്‍ നിന്നാണ് ജനങ്ങള്‍ക്കും സൈന്യത്തിനു ആവശ്യമായ വെള്ളം വിതരണം ചെയ്യുന്നത്.

മുന്നറിയിപ്പ് വന്നതൊടെ ഏത് സമയത്തും വിഷപ്രയോഗത്തിലൂടെയുള്ള അട്ടിമറി ഭീതിയിലാണ് അതിര്‍ത്തി ഗ്രാമങ്ങള്‍. ബിഎസ്എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരാനിരിക്കേയാണ് പാകിസ്താന്റെ അട്ടിമറി നീക്കത്തെ കുറിച്ച് ഇന്റലിജന്‍സ് വിവരം നല്‍കിയത്. മുന്നറിയിപ്പിനേ തുടര്‍ന്ന ജലാശയ മേഖകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :