ഇന്ത്യ- പാക്ക് സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കി

ന്യൂഡല്‍ഹി| VISHNU.NL| Last Updated: തിങ്കള്‍, 18 ഓഗസ്റ്റ് 2014 (18:27 IST)
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്താനിരുന്ന സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കി. ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമില്ലെന്ന് വിദേശകാരുഅ സെക്രട്ടറി സുജാത സിംഗ് പാക്കിസ്ഥാനെ അറിയിക്കുകയായിരുന്നു. വിഘടന വാദി നേതാക്കളെ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണര്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി.

ഇതേ തുടര്‍ന്ന് കശ്മീര്‍ സംബന്ധിച്ച ഇന്ത്യന്‍ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ നാളെ ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖുമായി ചര്‍ച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

ഈ മാസം 25നാണ് ഇന്ത്യാ-പാകിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ച തീരുമാനിച്ചിരുന്നത്. നവാസ് ഷെരീഫിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് തന്നെ ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിയിരുന്നു.എന്നാല്‍ അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും ഈ നീക്കത്തേ പിന്നോട്ടടിച്ചിരുന്നു. അതിനു പിന്നാലെ ഹൈക്കമ്മീഷണറുടെ നടപടിയും കൂടിയായപ്പോള്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :