ഇന്ത്യ- പാക് ചര്‍ച്ച റദ്ദാക്കല്‍; പാകിസ്ഥാന് അഭിനന്ദനവുമായി വിഘടനവാദി ഗിലാനി

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (12:52 IST)
ഇന്ത്യ–പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ച റദ്ദാക്കിയതില്‍ പാകിസ്ഥാനെ അഭിനന്ദിച്ചുകൊണ്ട് വിഘടനവാദി നേതാവ് സയ്യിദ് ഗിലാനിയുടെ രഹസ്യ കത്ത്. പ്രത്യേക ദൂതന്‍ വഴി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍ അയച്ചതാണ് കത്ത്.

കശ്മീർ വിഷയത്തിൽ ഉറച്ചു നിൽക്കുകയും ഇതിന്റെ പേരിൽ ഇന്ത്യയുമായുള്ള ചർച്ച റദ്ദാക്കിയതിനെയുമാണ് ഗിലാനി പ്രശംസിക്കുന്നത്. പാക്കിസ്ഥാൻ ഹൈകമ്മീഷണർ അബ്ദുൽ ബാസിത് വഴിയാണ് ഗിലാനി സെപ്തംബർ 2ന് കത്ത് കൈമാറിയതെന്നാണ് റിപ്പോർട്ട്.

'ദേശീയ സുരക്ഷാ ഉദേഷ്ടാക്കളുടെ ചർച്ചയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ നിലപാട് വളരെയധികം പ്രശംസ അർഹിക്കുന്നതാണ്. ഇത് കശ്മീരിലുള്ളവർക്ക് ഗുണം ചെയ്യുന്നതാണ്. കശ്മീർ പ്രശ്നം കേവലം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ അതിർത്തി പ്രശ്നം മാത്രമല്ല. 13 മില്യൺ കശ്മീരികളുടെ മൗലീകാവകാശത്തിന്റെ പ്രശ്നമാണ്. കശ്മീർ പ്രശ്നം പാകിസ്ഥാൻ നിരന്തരം ഉന്നയിക്കുകയാണെങ്കിൽ രാജ്യാന്തര സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കേണ്ടിവരും. ഇത് കശ്മീരികൾക്ക് ഗുണം ചെയ്യും.'- ഉറുദുവിൽ എഴുതിയ കത്തിൽ ഗിലാനി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :