വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി, തിങ്കള്‍, 17 ജൂലൈ 2017 (19:08 IST)

Widgets Magazine
  India pakistan , Jammu , kashmir , india , അ​തി​ർ​ത്തി , ഇ​ന്ത്യ​ പാകിസ്ഥാന്‍ , ഇന്ത്യന്‍ ആക്രമണം , ഭീകരര്‍ , നുഴഞ്ഞു കയറ്റം, വെടിയുതിര്‍ക്കല്‍ , ഡിജിഎംഒ ലെഫ് ജനറല്‍ എകെ ഭട്ട് , മേജര്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സ

അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് പാകിസ്ഥാനോട് ഇന്ത്യ. ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം നടത്താൻ ഇന്ത്യന്‍ സൈന്യം മടിക്കില്ല. മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യൻ സേന ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ഡിജിഎംഒ ലെഫ് ജനറല്‍ എകെ ഭട്ട് വ്യക്തമാക്കി.

പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയെ ഫോണില്‍ വിളിച്ചാണ് ഭട്ട്  ഇക്കാര്യം പറഞ്ഞത്.

പാക്ക് സൈന്യം നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലയിൽ മോർട്ടാർ ആക്രമണം നടത്തിയതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു ഫോണിലൂടെയുള്ള ചർച്ച. പാകിസ്ഥാനാണ് ചർച്ചയ്ക്ക് മുൻകൈയെടുത്തത്. സംഭാഷണം പത്തുമിനിറ്റ് നീണ്ടതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.

പൂ​ഞ്ച്, ര​ജൗ​രി മേ​ഖ​ല​ക​ളി​ൽ പാ​കി​സ്ഥാ​ൻ തു​ട​ർ​ച്ച​യാ​യി മോ​ട്ടോ​ർ ഷെ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ഡി​ജി​എം​ഒ പാ​കി​സ്ഥാ​നു​മാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയോ ?; 20ലക്ഷത്തോളം ചിലവഴിച്ചെന്ന് - അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ​ശ

ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി സി​നി​മാ​സു​മാ​യി ...

news

ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷൻ

തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷന്‍ രംഗത്ത്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ ...

news

നടിയുടെ കേസ്: അടൂരിനും സക്കറിയയ്ക്കും ചുട്ടമറുപടി നൽകി എൻഎസ് മാധവൻ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എഴുത്തുകാരൻ സക്കറിയയ്ക്കും സംവിധായകൻ അടൂർ ...

Widgets Magazine