ഇന്ത്യ - പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച്ച ഈ മാസം

ഇന്ത്യ- പാകിസ്ഥാന്‍ , വെടിവെപ്പ് , കാശ്‌മീര്‍ പ്രശ്‌നം , സര്‍താജ് അസീസ്
ഇസ്ലാമാബാദ്| jibin| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2015 (11:21 IST)
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പതിവായി വെടിവെപ്പ് നടത്തുബോഴും ഇരു രാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച്ച ഈമാസം നടക്കും. ന്യൂഡല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച്ച നടക്കുക. യോഗത്തില്‍ എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

രണ്ടുദിവസങ്ങളിലായി നടക്കുന്ന കൂടിക്കാഴ്ച്ച 23നും 24നുമാണ് നിശ്ചയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. നേരത്തെ കൂടിക്കാഴ്ച്ചയുടെ കാര്യം അനിശ്‌ചിതത്വത്തില്‍ തുടരുകയായിരുന്നു. കാശ്‌മീര്‍ പ്രശ്‌നം ഒഴിവാക്കിയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഒരുക്കമല്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആവശ്യം ഇന്ത്യ തള്ളുകയും ചെയ്‌തിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :