പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലും ക്രി​ക്ക​റ്റ് ക​ളി​ക്കില്ല: ബിജെപി

പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലും ക്രി​ക്ക​റ്റ് ക​ളി​ക്കില്ല: ബിജെപി

  Amit shah , BJP, India pakistan cricket match , India pakistan , virat kohli , team india , RSS , ബി​ജെ​പി​ , അ​മി​ത് ഷാ , ചാമ്പ്യന്‍സ് ട്രോഫി , ഇന്ത്യ  പാകിസ്ഥാന്‍ ക്രിക്കറ്റ് , കോഹ്‌ലി
ന്യൂ​ഡ​ൽ​ഹി| jibin| Last Modified ശനി, 17 ജൂണ്‍ 2017 (20:33 IST)
പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലും ഉ​ട​നെ​യൊ​ന്നും ക്രി​ക്ക​റ്റ് ക​ളി​ക്കി​ല്ലെ​ന്ന് ബി​ജെ​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം ഞായറാഴ്‌ച നടക്കാനിരിക്കെയാണ് ബിജെപിയുടെ പ്രസ്‌താവന.

ഇ​ന്ത്യ​യും പാ​കിസ്ഥാ​നും രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മാത്രമാകും കളിക്കുക. അവരുമായി ദ്വി​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റും ഉണ്ടാകില്ല. അത്തരം സാഹചര്യം ഉണ്ടായാല്‍ എതിർക്കുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ
അ​മി​ത് ഷാ മുംബൈയിൽ പറഞ്ഞു.

മുംബൈയിലെ പാർട്ടി ഘടകത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ മഹാരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം മുംബൈയിൽ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :