കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്ന് ചൈന, പാകിസ്ഥാന് ഇത് എളുപ്പ വഴിയാകും; ഇന്ത്യ ഭയക്കണം?

ഇന്ത്യ ഭയക്കണം! പാകിസ്ഥാനൊപ്പം ചൈനയും?

aparna| Last Modified തിങ്കള്‍, 10 ജൂലൈ 2017 (09:38 IST)
ഇന്ത്യ-പാക് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളിലും, ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിലും ചൈനീസ് സൈന്യത്തിന് പ്രവേശിക്കാമെന്ന് ചൈനീസ് മാധ്യമങ്ങള്‍. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ സൈന്യത്തെ അയച്ച സാഹചര്യത്തിലാണ് അവരുടെ പ്രതികരണം.

തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ ഇന്ത്യയ്ക്ക് കടക്കാമെങ്കില്‍ കശ്മീരിലേക്ക് ചൈനയ്ക്കും കടക്കാമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ ആവശ്യപ്പെട്ടാല്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയല്ലെന്നും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂട്ടാന്റെ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. പാകിസ്ഥാന്‍ ആശ്യപ്പെട്ടാല്‍ ചൈനീസ് സൈന്യം കശ്മീരിലേക്കെത്തും. അങ്ങനെയെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനൊപ്പം ചൈനയും ചേര്‍ന്നാല്‍ ഇന്ത്യക്ക് അത് ബുദ്ധിമുട്ടാകാനും സാധ്യതയുണ്ട്. സിക്കിം അതിര്‍ത്തിയില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഇന്ത്യ-ചൈന സൈന്യങ്ങള്‍ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :