33 യുദ്ധവിമാനങ്ങൾ, മിസൈലുകളും റോക്കറ്റുകളും വേറെ, 38,900 കോടിയുടെ ആയുധ സംഭരണത്തിന് ഇന്ത്യ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 3 ജൂലൈ 2020 (07:46 IST)
അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലൻൽക്കുന്ന പശ്ചാത്തലത്തിൽ സേനയുടെ ആയുധ ശേഷി വർധിപ്പിയ്ക്കാൻ കേന്ദ്ര സർക്കാർ. 38,900 കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 33 യുദ്ധവിമാനങ്ങളും, മിസൈലുകളും റോക്കറ്റുകളും ഉൾപ്പടെ കൂടുതൽ ആയുധങ്ങൾ എത്തിച്ച് സേനയുടെ ആക്രമണ ശേഷി വർധിപ്പിയ്ക്കാനാണ് തീരുമാനം. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിലിന്റേതാണ് നിർണായക തീരുമാനം.

ചൈനയും പാകിസ്ഥാനും ഒരേസമയം അതിർത്തിയിൽ സംഘർഷം സൃഷ്ടിയ്ക്കുന്ന പശ്ചാത്തലത്തിൽ ഏതു സാഹചര്യത്തെയും നേരിടുന്നതിനാണ് ആയുധ ശേഷി വർധിപ്പിയ്ക്കുന്നത്. പദ്ധതിയിൽ 31,130 കോടിയുടെ യുദ്ധോപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിയ്ക്കും. യുദ്ധ വിമാനങ്ങളും മറ്റു സായുധ വാഹനങ്ങളും റഷ്യൻ നിർമ്മിതമോ, റഷ്യയുടെ സാങ്കേതികവിദ്യയിൽ ഇന്ത്യയിൽ നിർമ്മിയ്ക്കുന്നതോ ആയിരിയ്ക്കും. റഷ്യാ സന്ദർശന വേളയിൽ പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ‍്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിയ്ക്കുകായും ചെയ്തിരുന്നു.

21 മിഗ്-29 വിമാനങ്ങൾ റഷ്യയിൽനിന്നും വാങ്ങും. 59 മിഗ് 29 വിമാങ്ങൾ നവികരിയ്ക്കുകയും ചെയ്യും. 7,418 കോടിയാണ് ഇതിന് ചിലവ്. സംഘർഷ പ്രദേശങ്ങളിലേയ്ക്ക് സൈനികരെ എത്തിയ്ക്കുന്ന ബിഎംപി കവചിത വാഹനം തെലങ്കാനയിലെ മേഡക്കിലുള്ള ഓർഡിനൻസ് ഫാക്ടറിയിൽ നിർമ്മിയ്ക്കും. ഡിആർഡിഒ വികസിപ്പിച്ച 110 കിമോമീറ്റർ ദൂരപരിധിയുള്ള 248 അസ്ത്ര മിസൈലുകളും, 1000 കിലോമീറ്റർ ദൂരപരിധിയുള്ള നിർഭയ് ക്രൂസ് മിസൈലുകളും നിർമ്മിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :