ഇന്ത്യയുടെ പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ 50 കോടിയുടെ അമേരിക്കന്‍ നിക്ഷേപം

ഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (13:16 IST)
പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ ഇന്ത്യക്കു 50 കോടി രൂപയുടെ യുഎസ് മുതല്‍ മുടക്ക്. ഊര്‍ജ്ജമേഖലയിലെ വികസനങ്ങള്‍ക്കായി 50 കോടി രൂപ മുതല്‍മുടക്കാന്‍ യുഎസ് ഇന്ത്യയുമായി ധാരണയായി. ധാരണാപത്രത്തില്‍ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വെര്‍മയും പാരമ്പര്യേത ഊര്‍ജവകുപ്പ് സെക്രട്ടറി ഉപേദ്ര ത്രിപാഠിയും ഒപ്പുവച്ചു.

പാരമ്പര്യേത ഊര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ധാരണപ്രകാരമാണു കരാര്‍. ഇതു സംബന്ധിച്ച കരാര്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ ഒപ്പുവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :