അഞ്ച് മിനിട്ടില്‍ വിവാഹം, പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം; സംഭവം ഇങ്ങനെ

ശനി, 6 ജനുവരി 2018 (11:13 IST)

അഞ്ച് മിനിട്ടില്‍ കല്യാണം, പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനവും. ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്  രാജസ്ഥാനിലാണ്.  സജ്ജന്‍സിങ്ങ് എന്ന യുവാവിന് പ്രായമേറെ കഴിഞ്ഞിട്ടും വിവാഹം നടന്നിരുന്നില്ല. ഒടുവില്‍ ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് വധുവിനെ കണ്ടെത്തിയ ബ്രോക്കര്‍ മധ്യപ്രദേശ് സ്വദേശിയായ അനിതയെ വഴി പെണ്‍കുട്ടിയെ കിട്ടി.
 
രണ്ടര ലക്ഷം രൂപ തരാമെങ്കില്‍ വധു കൈവശമുണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞു. തുടര്‍ന്ന് കല്ല്യാണം ഒരു അമ്പലത്തിവെച്ച് നടന്നു. ബ്രോക്കറും സഹായിയും പണം വാങ്ങിയതിന് ശേഷം അവിടെ നിന്ന് പോവുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകാനായി വരന്‍ വധുവിനെ കൂട്ടി കാറില്‍ കയറിയതോടെ പെണ്ണ് കാറില്‍ നിന്നും കരയാന്‍ തുടങ്ങി. അപ്പോഴാണ് സംഭവം പുറത്താകുന്നത്.
 
പത്ത് മിനുട്ട് നേരത്തേക്ക് കല്യാണ പെണ്ണായി അഭിനയിച്ചാല്‍ പതിനായിരം രൂപ തരാമെന്ന് അനിതയും സുഹൃത്ത് മുകേഷും പറഞ്ഞത് കൊണ്ടാണ് ഈ നാടകത്തിന് തയ്യാറായതെന്നും തനിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു.  തുടര്‍ന്നാണ് ചതിക്കപ്പെട്ടെന്ന് സജ്ജന്‍സിങ്ങിന് മനസിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രണയമെന്ന വാക്കും പീഡനമെന്ന വാക്കും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്; ബല്‍‌റാമിനെതിരെ ദീപാ നിശാന്ത്

ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവും കമ്മ്യൂണിസ്റ്റ് നേതാവുമായ എകെജിയെ അധിക്ഷേപിച്ച് ...

news

പ്രണയങ്ങൾ മുഴുവൻ പീഡനത്തിന്റെ പരിധിയിൽ കൊണ്ടുവരരുത്; വിടി ബല്‍റാമിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ചുകൊണ്ട് വിടി ബല്‍റാം എം‌എല്‍‌എ ഫേസ്ബുക്കില്‍ നടത്തിയ ...

news

'തുള്ളിച്ചാട്ടക്കാര്‍ക്കും, ആഹ്ലാദിക്കുന്നവര്‍ക്കും വേണ്ടി ഇനി പാട്ട് പാടില്ല': കൈതപ്രം ദാമോദരന്‍

തുള്ളിച്ചാട്ടക്കാര്‍ക്കും ആഹ്ലാദരാവുകള്‍ക്കും വേണ്ടി ഇനി പാട്ട് പാടില്ലെന്ന് ഗാനരചയിതാവ് ...

news

നടിയുടെ പേര് വെളിപ്പെടുത്തി; യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു, റിമയെ മാത്രം ഒഴിവാക്കുന്നതെന്തെന്ന് സോഷ്യൽ മീഡിയ

പീഡനക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകരമാണ്. കൊച്ചിയിൽ നടി ...

Widgets Magazine