രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു വീണു

ബാര്‍മര്‍| Last Modified ചൊവ്വ, 27 ജനുവരി 2015 (18:48 IST)
രാജസ്ഥാനില്‍ ബാര്‍മറില്‍ മിഗ്-27 യുദ്ധവിമാം തകര്‍ന്നു വീണു. തകര്‍ന്ന വിമാനത്തിന്റെ ഒരു ഭാഗം വീണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. ലൂണ്‍ സിംഗ് എന്ന 26 കാരനാണ് പരിക്കേറ്റത്‌. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല . അപകടത്തില്‍ ഇയാളുടെ ബൈക്ക് പൂര്‍ണമായും നശിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിമാനം തകര്‍ന്നു വീഴുന്നതിന്
മുന്‍പ്‌ പൈലറ്റ്‌ രക്ഷപെട്ടതായാണ് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജോധ്പൂരിലെ വ്യോമസേന താവളത്തില്‍ നിന്നും ഉത്തര്‍ലായിലേക്കുള്ള പതിവ്‌ പരിശീലന പറക്കലിനിടെയാണ് അപകടം. സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :