ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം, ഒരാള്‍ക്ക് ഗുരുതരപരുക്ക് - അപകടം നടന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍

അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

Chopper crash ,  Five dead , Mi-17 V5 , Arunachal , ഹെലികോപ്റ്റര്‍  ,  അപകടം , മരണം , പരുക്ക് ,   എംഐ-17 വി5
തവാങ്ങ്| സജിത്ത്| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2017 (11:05 IST)
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് വ്യോമസേനയുടെ വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്.


അഞ്ച് പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രണ്ട് സൈനികരുമടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഈ മാസം എട്ടിന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കാനിരുന്ന ചുന പോസ്റ്റിന് സമീപമായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

അതേസമയം അപകടത്തിന്റെ കാരണം അറിവായിട്ടില്ലെന്നാണ് വിവരം. 2011 ഏപ്രിലില്‍ തവാങ്ങില്‍ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചിരുന്നു. അന്നത്തെ അപകടത്തില്‍ പൈലറ്റും മറ്റ് അഞ്ച് പേരും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :