ജയലളിതയുടെ കുഞ്ഞിന്‍റെ പിതാവ് ശോഭന്‍ ബാബു തന്നെ - പുതിയ വെളിപ്പെടുത്തല്‍ !

Jayalalithaa, Shobhan Babu, Amrita, Panneer Selvam, Lalitha, Sasikalaa, ജയലളിത, ശോഭന്‍ ബാബു, അമൃത, പനീര്‍സെല്‍‌വം, ലളിത, ശശികല
BIJU| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (19:17 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായി വന്ന വെളിപ്പെടുത്തല്‍ തമിഴക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്. ആ കുഞ്ഞിന്‍റെ പിതാവ് നടന്‍ ശോഭന്‍ ബാബു ആണെന്ന് പുതിയ വെളിപ്പെടുത്തലും വന്നിരിക്കുന്നു. നേരത്തേ തന്നെ പ്രതിസന്ധിയിലായ എഐ‌എ‌ഡി‌എം‌കെ രാഷ്ട്രീയം ഇതോടെ
കൂടുതല്‍ പ്രശ്നത്തിലായി.

ജയലളിതയുടെ പിതാവിന്‍റെ സഹോദരീപുത്രിയായ ലളിതയാണ്, ജയലളിതയുടെ മകളുടെ പിതാവ് ശോഭന്‍ ബാബു ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ജയലളിതയും ശോഭന്‍ ബാബുവും ചെന്നൈയിലെ മൈലാപ്പൂരില്‍ ഒരു വീട്ടില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞിരുന്നതായി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആ ബന്ധത്തിലാണത്രേ ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. താന്‍ ജയലളിതയുടെ മകള്‍ ആണെന്ന അവകാശവാദവുമായി എന്ന യുവതി രംഗത്തെത്തിയ സംഭവം വലിയ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ലളിതയുടെ ഈ വെളിപ്പെടുത്തല്‍.

അമൃത ജയലളിതയുടെ മകളാകാന്‍ സാധ്യതയുണ്ടെന്നും ലളിത പറഞ്ഞിരുന്നു. തന്‍റെ വലിയമ്മയാണ് ജയലളിതയ്ക്ക് പ്രസവശുശ്രൂഷ നടത്തിയതെന്നും ലളിത വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് നിര്‍ദ്ദേശിക്കുകയും തങ്ങളെക്കൊണ്ട് സത്യം ചെയ്യിക്കുകയും ചെയ്തിരുന്നു. ജയലളിതയ്ക്ക് പിറന്ന കുഞ്ഞിനെ ബന്ധുവായ ശൈലജയാണ് വളര്‍ത്തിയത്. അമൃത എന്ന പെണ്‍കുട്ടി ജയലളിതയുടെ മകളാകാന്‍ സാധ്യതയുണ്ട്. ഡി എന്‍ എ പരിശോധന നടത്തിയാല്‍ സത്യം അറിയാമല്ലോ - ലളിത പറയുന്നു.

സ്വത്തിനോ പണത്തിനോ വേണ്ടിയല്ല അമൃത ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്നും അവള്‍ ജയലളിതയുടെ മകളാണെന്നതിന് തെളിവൊന്നും തങ്ങളുടെ കൈവശമില്ലെന്നും ലളിത പറയുന്നു.

“ഞാന്‍ ജയലളിതയുടെ മകളാണെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് എനിക്ക് മനസിലായത്. എന്‍റെ ജീവന് ഭീഷണിയുണ്ടാവുമെന്ന് കരുതിയാണ് എന്നെ അവര്‍ ആരുമറിയതെ വളര്‍ത്തിയത്. അവര്‍ എന്‍റെ വലിയമ്മയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അവരാണ് എന്‍റെ യഥാര്‍ത്ഥ അമ്മ എന്ന് ഇപ്പോഴാണ് അറിഞ്ഞത്. പോയസ് ഗാര്‍ഡനില്‍ അവരെ കാണാന്‍ ചെല്ലുമ്പോഴെല്ലാം നീ ജീവനോടെയുണ്ടെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്ന് അവര്‍ പറയുമായിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുമായിരുന്നു. ഇത് തെളിയിക്കുന്നതിനായി ഉയര്‍ന്ന കോടതികളെ സമീപിക്കും” - അമൃത വ്യക്തമാക്കിയിരുന്നു. താന്‍ ജയലളിതയുടെ മകളാണെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വത്തിന് അറിയാമെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :