എൽജി നെക്സസ് 5 എക്സിന് വന്‍ വിലക്കുറവുമായി ഗൂഗിള്‍!

മാർച്ച് 27 വരെ വാങ്ങുന്ന എൽജി ഗൂഗിൾ നെക്സസ് 5 എക്സിനാണ് പരിമിതകാല ഓഫറായി ഗൂഗിൾ 4000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഹോളി, ഗൂഗിള്‍, എൽജി, സ്മാര്‍ട്ട് ഫോണ്‍ holi, google, LG, smart phone
Sajith| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (12:17 IST)
ഹോളി ആഘോഷത്തിന്റെ സന്തോഷം പങ്കിടാന്‍ ഗൂഗിളും. തങ്ങളുടെ പ്രീമിയം ഫോണായ നെക്സസിന് വൻ വിലക്കുറവുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിൾ സ്റ്റോറിൽ നിന്നും മാർച്ച് 27 വരെ വാങ്ങുന്ന എൽജി ഗൂഗിൾ നെക്സസ് 5 എക്സിനാണ് പരിമിതകാല ഓഫറായി ഗൂഗിൾ 4000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വിലക്കുറവ് നൽകുന്നതോടെ 27,900 രൂപക്ക് ലഭ്യമായിരുന്ന എൽജി ഗൂഗിൾ നെക്സസ് 5 എക്സ് 16 ജിബി വെർഷൻ 23,900 രൂപയ്ക്കും, 31,900 രൂപ വിലയുള്ള 32 ജിബി വേരിയൻറ് 27,900 രൂപയ്ക്കും ഗൂഗിൾ സ്റ്റോറിൽ നിന്നും ലഭിക്കും. കഴിഞ്ഞ നവംബറിൽ ആമസോൺ എൽജി ഗൂഗിൾ നെക്സസ് 5 എക്സ് ഫോണുകൾക്ക് ഡിസ്കൗണ്ട് നൽകി വിൽപ്പനയ്ക്ക് വച്ചിരുന്നു. ഇന്ത്യയിലെ ഒരു ഓൺലൈൻ റീട്ടെയ്‌ലർ കഴിഞ്ഞ ജനുവരിയിൽ 18,499 രൂപയ്ക്കും ഈ ഗൂഗിൾ സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ച് ശ്രദ്ധ നേടിയിരുന്നു.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഏറ്റവും പുതിയ 6.0 വെര്‍ഷന്‍ മാഷ്‌മല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് നെക്സസ് എത്തുന്നത്. കൂടാതെ ഈ ഫോൺ മുന്നിൽ രണ്ട് സ്പീക്കർ ഗ്രില്ലുകളും പിന്നിൽ ഫിംഗർ പ്രിന്റ് സെൻസറും ഉണ്ട്. 2 ജിബി റാം ഉള്ള എൽ ജിയുടെ ഈ നെക്സസ് ഫോണിനു 5.2 ഇഞ്ച് സ്ക്രീനും 1080 പിക്സൽ റെസല്യൂഷനുള്ള എൽസിഡി ഡിസ്പ്ലേയുമാണുള്ളത്‌.

ഡ്യുവൽ-കോർ കോർട്ടക്സ്-എ 57, ക്വാഡ് കോർ കോർട്ടക്സ്-എ 53 എന്നിവ ഉൾക്കൊള്ളുന്ന 64-ബിറ്റ് ക്വാൾകോം സ്നാപ്‌ഡ്രാഗണ്‍ 808 (എംഎസ് എം -8992) ഹെക്സാ കോർ പ്രൊസസർ നെക്സസ് 5 എക്സിനു കരുത്തേകുന്നത്. 2,700 എം എ എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :