എച്ച്‌എം‌ടി നിലക്കില്ല, സമയത്തിനനുസരിച്ച് ഓടിക്കൊണ്ടേയിരിക്കും...!

എച്ച്‌എം‌ടി, വാച്ച്, സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (16:56 IST)
സാമ്പത്തിക നഷ്ടത്തേ തുടര്‍ന്ന് അടച്ചു പൂട്ടാന്‍ തീരുമാനിച്ച പൊതുമേഖല സ്ഥാപനമായ എച്‌എം‌ടി തീരുമാനം പുനഃപരിശോധിക്കുന്നു. രാജ്യത്തേ ആദ്യത്തേ വാച്ച് നിര്‍മ്മാ‍താക്കളാണ് എച്‌എം‌ടി. ഇത് നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ വ്കന്നതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ കമ്പനിയുടെ വാച്ചുകളും ടൈം‌പീസുകളും വാങ്ങിച്ചു കൂട്ടാന്‍ തുടങ്ങിയിരുന്നു. ഉത്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധനവാന് എച്ച്‌എം‌ടി അടച്ചു പൂട്ടാനുള്ള
തിരുമാനം മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനേ പ്രേരിപ്പിച്ചത്.

രാജ്യത്തെ ആദ്യത്തെ വാച്ച് നിര്‍മ്മാതാക്കളായ എച്ച്എംടി 1961 ല്‍ ജപ്പാന്റെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
അക്കാലത്ത് എച്ച്എംടി വാച്ച് ധരിക്കുക എന്നത് ആഡംബരമായിരുന്നു. മാസങ്ങളോളം കാത്തുനിന്നാണ് ആളുകള്‍ എച്ച്എംടി വാച്ചുകള്‍ വങ്ങിയിരുന്നത്. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പൊള്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ 242 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം വരുമാനം 11 കോടി രൂപ മാത്രമായിരുന്നു. ഇതൊടെ അടച്ചു പൂട്ടല്‍ നടപടികളിലേക്ക് കേന്ദ്രം നീങ്ങി. കമ്പനി പൂട്ടുകയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ എന്തു വില കൊടുത്തും എച്ച്എംടി വാച്ചുകള്‍ സ്വന്തമാക്കുക മാത്രമായിരുന്നു ഭൂരിഭാഗത്തിന്റെയും ലക്ഷ്യം. വില്‍പ്പന കൂടിയതോടെ ഇന്ത്യയുടെ പഴയ ട്രേഡ് മാര്‍ക്കായിരുന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടെന്നാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.


ഒരു നിര്‍മ്മാണ യൂണിറ്റ് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കര്‍ണാടക തുംകൂറിലെ പ്ലാന്റായിരിക്കും പ്രവര്‍ത്തനം തുടരുന്നത്. 60 ജീവനക്കാരാണ് ഇവിടെയുള്ളത്. എച്ച്എംടിയുടെ ഏറ്റവും ജനപ്രീതി നേടിയ സോന, പൈലറ്റ്,ജനത തുടങ്ങിയ മോഡലുകള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :