തെരഞ്ഞെടുപ്പ് ഒരു മതേതരപ്രക്രിയയാണ്, ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും മതേതരമായിരിക്കണം: സുപ്രീം കോടതി

ജാതി, മതം, വംശം എന്നിവയുടെ പേരിൽ വോട്ടുപിടിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി| സജിത്ത്| Last Updated: തിങ്കള്‍, 2 ജനുവരി 2017 (11:50 IST)
തെരഞ്ഞെടുപ്പിന് മതം വേണ്ടെന്ന് സുപ്രീം കോടതി. ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടു പിടിക്കരുത്. ഭാഷയുടേയോ സമുദായത്തിന്റേയോ പേരിലും പ്രചാരണം നടത്തരുത്. തെരഞ്ഞെടുപ്പെന്നത് ഒരു മതേതരപ്രക്രിയയാണ്. അവിടെ മതത്തിന് സ്ഥാനമില്ല. എല്ലാ ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീം കോടതി ഏഴംഗ ഭരണഘടനാബെ‍ഞ്ച് വിധിച്ചു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തെരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തിൽ ഉൾപ്പെടുത്താന്‍ സാധിക്കുമോയെന്ന കാര്യവും കോടതി പരിശോധിച്ചു. ഹിന്ദുത്വമെന്നത് ഒരു മതമല്ല, ജീവിത രീതിയാണെന്ന 1995ൽ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് വിധിക്കെതിരായ ഹർജികളും കോടതി തീർപ്പാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :