സിനിമയിലെ രാം, സീത തുടങ്ങിയ പേരുകള്‍ മാറ്റണമെന്ന് സംഘപരിവാര്‍

കൊല്‍ക്കത്ത, ബുധന്‍, 27 ഡിസം‌ബര്‍ 2017 (08:55 IST)

Widgets Magazine

സിനിമകളിലെ കഥാപാത്രങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. പത്മാവതി ചിത്രത്തിനെതിരായ പ്രതിഷേധത്തിനുശേഷം ബംഗാളി സംവിധായകന്‍ രഞ്ജന്‍ ഘോഷ് ചിത്രം ‘രൊംഗ് ബെരൊംഗേര്‍ കൊരി’ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍.
 
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചാണ് പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് രാം, സീത എന്നീ പേരുകള്‍ നല്‍കിയത് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
 
പേരുകള്‍ മാറ്റണമെന്ന ആവശ്യമുന്നയിച്ച് സംഘടന സെന്‍സര്‍ ബോര്‍ഡിന് കത്തും നല്‍കിയിട്ടുണ്ട്. ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനാവക്താവ് വിവേക് സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന് സമാനമാണ് : സുബ്രഹ്മണ്യൻ സ്വാമി

കുൽഭൂഷൻ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ...

news

മൂന്നുവയസുകാരി ഷെറിന് ഡാലസില്‍ സ്നേഹത്തിന്റെ സ്മാരകം

യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിനു ഡാലസിൽ സ്നേഹത്തിന്റെ സ്മാരകം. ...

news

ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചു; മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

മുംബൈയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തക ...

news

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ ഒന്നും വേണ്ടെന്ന് ...

Widgets Magazine