ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുമൊത്തുള്ള അശ്ലീല വീഡിയോ, പുറത്തുവിട്ട് ഭാര്യ; ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി

Last Modified തിങ്കള്‍, 29 ജൂലൈ 2019 (16:09 IST)
അശ്ലീല വീഡിയോ പുറത്തായതോടെ ബിജെപി നേതാവിനേയും യുവമോർച്ച നേതാവിനേയും പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി. ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ നേതാക്കളെയാണ് പാർട്ടി പുറത്താക്കിയത്. ഇരുവരും ഒരുമിച്ചുള്ള അശ്ലീല വീഡിയോ ലീക്കായതോടെ സംഭവം വിവാദമായിരുന്നു. ഇതോടെയാണ് ഇരുവർക്കുമെതിരെ പാർട്ടി നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരായത്.

വിവാദത്തിലകപ്പെട്ട രണ്ടുപേരും തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് സൂചന. ഏതാനും മാ‍സങ്ങൾക്ക് മുൻപാണ് സംഭവം. ഈ യുവതി തന്നെ വീഡിയോ ദൃശ്യങ്ങൾ കാമുകനായ യുവമോർച്ച നേതാവിന്റെ ഫോണിലേക്ക് അയച്ച് കൊടുത്തിരുന്നു. എന്നാൽ, ഇത് കാണാനിടയായ യുവമോർച്ച നേതാവിന്റെ ഭാര്യയാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന.

ഇതോടൊപ്പം നേതാവിന്റെ ഭാര്യയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും ഇവര്‍ പുറത്തുവിട്ടു. സംഭവത്തിലുള്‍പ്പെട്ട ബിജെപി നേതാവായ യുവതി, തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസിനെ സമീപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :