ജമ്മു കശ്‌മീരില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു

ജമ്മു| JOYS JOY| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (14:16 IST)
ജമ്മു കശ്‌മീരില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്‌ടരിന്റെ വനിത പൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തീര്‍ത്ഥാടകരുമായി വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഹെലികോപ്‌ടര്‍ കട്‌രയ്ക്ക് സമീപമാണ് തകര്‍ന്നു വീണത്.

പറന്നു പൊങ്ങിയ ഉടന്‍ തന്നെ ഹെലികോപ്‌ടറിന് തീ പിടിക്കുകയായിരുന്നു. ഹിമാലയന്‍ ഹേലി സര്‍വ്വീസ് കമ്പനിയുടേതാണ് ഹെലികോപ്‌ടര്‍.

(ചിത്രത്തിനു കടപ്പാട് - എ എന്‍ ഐ, ട്വിറ്റര്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :