രാജ്യത്തെ ഭീതിയിലാഴ്ത്തി പൊടിക്കാറ്റ്; മരണസംഖ്യ 37 കടന്നു, കേരളത്തിലും കനത്ത മഴ

കനത്തമഴയ്ക്കും കാറ്റിനും സാധ്യത

അപർണ| Last Modified തിങ്കള്‍, 14 മെയ് 2018 (08:44 IST)
രാജ്യത്തെ ഭീതിയിലാഴ്ത്തിയ കനത്ത മഴയും പൊടിക്കാറ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 34 പേർ മരിച്ചതായി റിപ്പോര്‍ട്ട്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്.

ഉത്തര്‍പ്രദേശില്‍ മാത്രം 18 പേര്‍ മരിച്ചു. ഡൽഹിയിലും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
രണ്ടുദിവസം കൂടി സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മരണ സംഖ്യയും നാശനഷ്ടവും വര്‍ദ്ധിച്ചേക്കുമെന്നുമാണ് വിവരങ്ങള്‍.

പലഭാഗത്തും ശക്തമായ നാശനശഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണത് പലയിടത്തും ഗതാഗത തടസ്സമുണ്ടാക്കി. ശക്തമായ മഴയിൽ നിരവധി വീടുകളാണ് തകർന്നത്. കേരളത്തിലും കനത്തമഴ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :