സംസ്ഥാനത്ത് ന്യൂനമർദ്ദസാധ്യത, അടുത്ത അഞ്ച് ദിവസം വ്യാപക മഴ

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2022 (08:58 IST)
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി പെയ്യും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :