ശ്രീശാന്തിന്റേത് കള്ളക്കരച്ചിൽ ആയിരുന്നു, അദ്ദേഹത്തെ താൻ കുരങ്ങനെന്നു വിളിച്ചിട്ടില്ല; എന്നെ ഒന്നു വിളിച്ചാൽ ഞാൻ രണ്ടു വിളിച്ചിരിക്കുമെന്ന് ഹർഭജൻ

ഹർഭജന്റെ പുതിയ വെളിപ്പെടുത്തലുകൾ

aparna shaji| Last Modified ചൊവ്വ, 5 ജൂലൈ 2016 (08:55 IST)
ഐ പി എൽ മത്സരത്തിനിടെ സിങ് ശ്രീശാന്തിനെ ഗ്രൗണ്ടിൽ വെച്ച് തല്ലിയിട്ടുണ്ട്. എന്നാൽ അതൊരു നാടകമായിരുന്നുവെന്നും അങ്ങനെയൊന്നു ഉണ്ടായിട്ടില്ലെന്നും ഹർഭജൻ. ശ്രീശാന്തിന്റേത് കള്ളക്കരച്ചിലായിരുന്നു. താൻ ശക്തമായി അടിച്ചു വേദനിപ്പിച്ചുവെന്ന മട്ടിലാണ് ശ്രീശാന്ത് അഭിനയിച്ചത്. എന്നും ഹർഭജൻ പറയുന്നു.

‘അന്നു തല്ലിയത് ശരിയായില്ല എന്ന് എനിക്കറിയാം. അതെന്റെ കുറ്റമാണ്. അതിൽ ഖേദമുണ്ട്. ഇക്കാര്യം എല്ലാ അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുന്നു, അങ്ങനെ ഒരു സംഭവം എന്റെ ഭാഗത്തുനിന്നുണ്ടാകരുതായിരുന്നു. സോ...സോറി....’ ഇന്ത്യ ടിവി സംപ്രേഷണം ചെയ്യുന്ന ‘ ആപ് കി അദലാത്തിലാണ് ’ഹർഭജന്റെ പുതിയ വെളിപ്പെടുത്തലുകൾ.

എന്നെ ഒന്നു ചീത്ത വിളിച്ചാൽ ഞാൻ രണ്ടു വിളിച്ചിരിക്കും. ആൻഡ്രൂ സിമൺസിനെ താൻ കുരങ്ങനെന്നു വിളിച്ചിട്ടില്ലെന്നും ഹർഭജൻ പറഞ്ഞു. അത് അവരുടെ ആരോപണം മാത്രമാണ്. ഞാൻ ഹിന്ദിയിൽ പറഞ്ഞത് ‘തേരി മാ കി ഹാത് കി റൊട്ടി കഹാനെ കോ ബഡാ ദിൽ കർ രഹാ ഹെ’ എന്നാണ്. സിമൺസിനു ഹിന്ദിയും എനിക്ക് ഇംഗ്ലിഷും മനസ്സിലായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :