പാര്‍ലമെന്റിലെ കുരങ്ങുകളെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകള്‍!

ന്യൂഡല്‍ഹി| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (08:50 IST)
പാര്‍ലമെന്റ് വളപ്പിലെ കുരങ്ങു ശല്യം പരിഹരിക്കാന്‍ ഹനുമാന്‍ കുരങ്ങുകള്‍. ഇതെന്ത് കുരങ്ങുകളെന്ന് കരുതേണ്ട്. കാരണം ഇത് ഒറിജിനല്‍ കുരങ്ങല്ല, ഹനുമാന്‍ കുരങ്ങു വേഷധാരികളായ നാല്‍പത് യുവാക്കളെയാണ് പാര്‍ലമെന്റില്‍ വിന്യസിക്കുന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുരങ്ങുകളെ തുരത്താന്‍ ഈ കുരങ്ങു വേഷധാരികള്‍ക്ക് കഴിയുമെന്നാണ് അധികൃതരുടെ ആത്മവിശ്വാസം. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നാല്‍പത് യുവാക്കളെ
ഇതിനായി നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് പരിശീലനം നല്‍കി വരികയാണ്

കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിനായി 'ഷുവര്‍ ഷോട്ട്' റബര്‍ ബുള്ളറ്റ് തോക്കുകളും കോര്‍പ്പറേഷന്‍ വാങ്ങിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :