ഗോധ്ര സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ കലാപം ഉണ്ടാകില്ലായിരുന്നു; ജസ്റ്റിസ് നാനാവതി

ഗുജറാത്ത് കലാപം, മോഡി, നാനവതി കമ്മീഷന്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 20 നവം‌ബര്‍ 2014 (17:08 IST)
ഗോധ്ര സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ഗുജറാത്തില്‍ കലാപം ഉണ്ടാകുമായിരുന്നില്ലെന്ന് കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നാനാവതി.
ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാനാവതിയുടെ പരാമര്‍ശം. ഗോധ്രാനന്തര കലാപം തടയുന്നതിന് സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നെന്ന് ജസ്റ്റിസ് നാനാവതി പറഞ്ഞു.

നാനാവതി കമ്മീഷന്‍ മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . എന്നാല്‍ മോഡിയെ കമ്മീഷനു മുന്നില്‍ വിളിപ്പിക്കാനാവശ്യമായ തെളിവുകളില്ലായിരുന്നുവെന്ന് ജസ്റ്റിസ് അഭിമുഖത്തില്‍ പറയുന്നുണ്ട് . അന്വേഷണത്തിനു പൂര്‍ണമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായെന്നും പരാമര്‍ശമുണ്ട്.

രണ്ടായിരത്തിലധികം പേജ് വരുന്ന റിപ്പോര്‍ട്ട് നാനാവതി കമ്മീഷന്‍ ഈയിടെയാണ് ഗുജറാത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി അന്വേഷണം നടത്തുന്ന കമ്മീഷന്റെ കാലാവധി
25 പ്രാവശ്യം നീട്ടി നല്‍കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :