ഞെട്ടിവിറച്ചെങ്കിലും ഗുജറാത്തിൽ ബിജെപി പിടിച്ചുനിന്നു; ആറാം തവണയും അധികാരത്തിലേക്ക് - ഹിമാചലിലും ബിജെപി

Gujarat Elections 2017, Gujarat Assembly Elections 2017, Himachal Pradesh Assembly Election Result, Gujarat Assembly Election Result, Gujarat assembly election 2017 results, Gujarat Vidhan Sabha Election Result 2017, Gujarat legislative assembly election 2017, Himachal Pradesh Vidhan Sabha Election Result, Himachal Pradesh assembly Election 2017 results, Himachal Pradesh Assembly Polls 2017, Himachal Pradesh legislative assembly election 2017, Himachal vidhan sabha election 2017, Himachal Election result in Malayalam  2017, election results live update, ഗുജറാത്ത് - ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2017
സജിത്ത്| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (14:01 IST)
തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 101 സീറ്റില്‍ ബിജെപിയും 78 സീറ്റില്‍ കോണ്‍ഗ്രസും നാലിടങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. അതേസമയം ,അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചല്‍ പ്രദേശിലും ബിജെപി ഭരണമുറപ്പിച്ചു.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംഷയോടെയാണ് ബിജെപിയും കോൺഗ്രസും ഉറ്റുനോക്കുന്നത്. എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും. വോട്ടെടുപ്പിന് തൊട്ടു പിന്നാലെ തന്നെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് കൂടുതല്‍ സാധ്യത കാണുന്നു.

ഗുജറാത്തിൽ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് ബിജെപി കാണുന്നത്. പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :