പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നതിന് നിരോധനം; മാലിന്യം കത്തിച്ചാല്‍ പിഴ അടയ്ക്കണം

ന്യൂഡല്‍ഹി, വെള്ളി, 23 ഡിസം‌ബര്‍ 2016 (09:51 IST)

Widgets Magazine

പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിച്ചാല്‍ ഇനിമുതല്‍ അടയ്ക്കേണ്ടി വരും. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. മാലിന്യം പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ കത്തിച്ചാല്‍ 25, 000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കി.
 
ചെറിയ അളവിലുള്ള മാലിന്യമാണ് പൊതുസ്ഥലത്ത് കത്തിക്കുന്നതെങ്കില്‍ 5000 രൂപയാണ് പിഴയായി നല്കേണ്ടിവരിക. മാലിന്യത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് 25, 000 രൂപ വരെ വര്‍ദ്ധിക്കും. 
ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്​സണ്‍ ജസ്​റ്റിസ്​ സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ്​ വിധി പുറത്തിറക്കിയത്​.
 
2016ലെ വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള നിയമം നടപ്പിലാക്കാനും പി വി സിയുടെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 2016ല്‍ ഹരിത ട്രൈബ്യൂണല്‍ പുറപ്പിടുവെച്ച​ ഉത്തരവ്​ നടപ്പിലാക്കുന്നതിനായി ആക്​ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സംസ്​ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്​.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല

പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ഇത്രയും കാലം അഭിനയിച്ചതെന്ന് ബോളിവുഡ് സൂപ്പര്‍ താരം ...

news

കൂടുതല്‍ പേരിലേക്ക്; 3ജി ശേഷിയുള്ള ഫോണിലും ഇനി ജിയോ മാജിക്ക്

കൂടുതല്‍ പേരിലേക്ക് റിലയൻസ് ജിയോ എത്തിക്കുന്നതിനായി പുതിയ പദ്ധതികളുമായി അധികൃതര്‍ ...

news

'ബാർബറ' എത്തുന്നു; ക്രിസ്‌തുമസ് ദിനങ്ങളില്‍ ബ്രിട്ടന്‍ വിറയ്‌ക്കും

ക്രിസ്‌തുമസ് ദിനങ്ങളില്‍ ബ്രിട്ടന്‍ ആശങ്കയിലാകും, മണിക്കൂറിൽ 90 മൈൽവരെ വേഗത്തിൽ ...

news

എൽഡിഎഫിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്, അത് മോദിയുടേതല്ല: കോടിയേരി

ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

Widgets Magazine