ആദ്യ പ്രസവത്തിനു കേന്ദ്രത്തിന്റെ വക 6000 രൂപ; ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഫെബ്രുവരി മുതൽ

ന്യൂഡല്‍ഹി, ചൊവ്വ, 2 ജനുവരി 2018 (13:01 IST)

Widgets Magazine
pregnant , lactating women , narendra modi , മറ്റേർണിറ്റി ബെനിഫിറ്റ് , പ്രസവം , ഗര്‍ഭിണി

രാജ്യത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായുള്ള ‘മറ്റേർണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരിയിൽ നടപ്പാകും. സ്ത്രീകൾക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നൽകുന്ന ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ എന്നാണ് ഈ പദ്ധതിയുടെ പേര്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.
 
നിലവില്‍ 53 ജില്ലകളിൽ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്. ഇതിനകം തന്നെ 10,000 പേർക്ക് ഈ സഹായം ലഭ്യമായെന്ന് വിമൻ ആൻറ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പ് സെക്രട്ടറി ആർ. കെ ശ്രീവാസ്‌തവ പറഞ്ഞു. 51 .6 ലക്ഷം ഗർഭിണികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മറ്റേർണിറ്റി ബെനിഫിറ്റ് പ്രസവം ഗര്‍ഭിണി Pregnant Narendra Modi Lactating Women

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

രണ്ട് മണിക്കൂറിനുള്ളിൽ ആറ് കൊലപാതകങ്ങൾ; സൈക്കോ കില്ലർ അറസ്റ്റില്‍

രണ്ട് മണിക്കൂറുകള്‍ക്കിടെ ആറ് പേരെ കൊലപ്പെടുത്തിയ നടത്തിയ സൈക്കോ കില്ലർ പിടിയില്‍. ...

news

മെഡിക്കല്‍ ബന്ദ്: കേരളത്തിലെ ആശുപത്രികള്‍ സ്തംഭിച്ചു; കരഞ്ഞു പറഞ്ഞിട്ടും ചികിത്സിക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി ...

news

ഭര്‍ത്താവിനു വേണ്ടി യുവതി 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി 15 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ലോകത്തെ മൊത്തം നടുക്കിയ ...

Widgets Magazine