വീട്ടില്‍ എങ്ങനെ ഓക്‌സിജന്‍ ഉണ്ടാക്കാം: ഈവര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സെര്‍ച്ച് ചെയ്ത വിഷയങ്ങള്‍ പുറത്തുവിട്ട് കമ്പനി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (16:48 IST)
ഈവര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സെര്‍ച്ച് ചെയ്ത വിഷയങ്ങള്‍ പുറത്തുവിട്ട് കമ്പനി. ഓരോ വര്‍ഷവും ഗൂഗില്‍ വര്‍ഷാവസാനം ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ സ്വാഭാവികമായും സെര്‍ച്ചുചെയ്തത് കൊറോണയെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചുമാണ്. ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ചുചെയ്ത വിഷയം എങ്ങനെയാണ് കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ്.

രണ്ടാമത് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വിഷയും എങ്ങനെയാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്നാണ്. മൂന്നാമതായി എങ്ങനെ വീടുകളില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാം എന്നതും നാലാമതായി എങ്ങനെ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാമെന്നതാണ്. കൗതുകമുയര്‍ത്തുന്ന അഞ്ചാമത്തെ ചോദ്യം എങ്ങനെ വീടുകളില്‍ ഓക്‌സിജന്‍ നിര്‍മിക്കാം എന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :