ഗൂഗിളിന്റെ പുതിയ സിഇഒ ഇന്ത്യന്‍ വംശജന്‍

കാലിഫോര്‍ണിയ| JOYS JOY| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (11:57 IST)
ഇന്ത്യന്‍ വംശജന്‍ ആയ സുന്ദര്‍ പിചായ് ഗൂഗിളിന്റെ പുതിയ ആകും. ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ സി ഇ ഒ ആയി സുന്ദര്‍ പിചായ് ചുമതലയേറ്റത്. ആല്‍ഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍.

ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും ആയിരിക്കും ആല്‍ഫബറ്റിന്റെ തലപ്പത്ത്. നാല്പത്തിമൂന്നുകാരനായ പിചായ് ചെന്നൈ സ്വദേശിയാണ്. ഖോരക്‌പുര്‍ ഐ ഐ ടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് സ്റ്റാന്‍ഫോര്‍ഡിലേക്കും വാര്‍ട്ടണിലേക്കും പോകുകയായിരുന്നു.

നിലവില്‍ ഗൂഗിള്‍ വൈസ് പ്രസിഡന്റ് ആയിരുന്നു പിചായ്. അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ടെക് ചരിത്രത്തില്‍ സമഗ്രമായ മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്. കുറേ കമ്പനികള്‍ ചേരുന്നതായിരിക്കും ആല്‍ഫബറ്റ് എന്ന് ലാറി പേജ് തന്റെ ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചു.

വിഭജനത്തോടെ പുതിയ ഗൂഗിള്‍ താരതമ്യേന ചെറിയ കമ്പനിയായി മാറും. പ്രധാന ഇന്റര്‍നെറ്റ് ഉത്പന്നങ്ങളൊക്കെ ആല്‍ഫബറ്റില്‍ തന്നെ നിലനിര്‍ത്തി. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍, ഇന്റര്‍നെറ്റ് ബലൂണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗവേഷണ വിഭാഗമായ ഗൂഗിള്‍ എക്‌സും ഇനി ആല്‍ഫബറ്റിലെ ഒരു ഉപകമ്പനിയായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :