കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ ഫലം കാണുന്നു...സ്വര്‍ണ ഇറക്കുമതി 50 ശതമാനം കുറഞ്ഞു...!

മുംബൈ| VISHNU N L| Last Updated: ചൊവ്വ, 17 നവം‌ബര്‍ 2015 (13:25 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നരാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി കുത്തനെ കുറഞ്ഞു.


സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ഒക്ടോബറില്‍ 170 കോടി ഡോളറാണ് രാജ്യം ചെലവഴിച്ചത്. 2014 ഒക്ടോബറിലെ 420 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 59.5 ശതമാനമാണ് ഇടിവ്.

കേന്ദ്രസര്‍ക്കാര്‍ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്വര്‍ണൈറക്കുമതിയില്‍ കുത്തനെ ഇടിവുണ്ടായത്.

സ്വര്‍ണ നിക്ഷേപം, സ്വര്‍ണ ബോണ്ട് പദ്ധതികള്‍ അവതരിപ്പിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇതോടെ രാജ്യത്ത് സ്വര്‍ണ ഉപഭോഗത്തില്‍ കുറവു വന്നതാണ് ഇറക്കുമതി കുത്തനെ ഇടിഞ്ഞത്.

സ്വര്‍ണം ഇറക്കുമതി കുറയുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി പിടിച്ചുനിര്‍ത്തുന്നതിന് സഹായകമാകുമെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍.

അതേസമയം, 2015ല്‍ ഇതുവരെ 62.2 ശതമാനമാണ് ഇറക്കുമതിയിലുണ്ടായ വര്‍ധന. ജൂലായ്-ആഗസ്ത് മാസങ്ങളിലാകട്ടെ 140 ശതമാനവും വര്‍ധിച്ചു. ഒക്ടോബറിലാണ് കുത്തനെ ഇടിവുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :