ജെറ്റ് എയർവേയ്സ് വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

പനാജി, ചൊവ്വ, 27 ഡിസം‌ബര്‍ 2016 (09:21 IST)

Widgets Magazine
panaji,  jet airways, goa പനാജി, ഗോവ, ജെറ്റ് എയർവേയ്സ്

ഗോവയിലെ ദബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് ജെറ്റ് എയർവേയ്സിന്റെ 9 ‍ഡബ്ല്യൂ 2374 എന്ന വിമാനം റൺവേയിൽ നിന്നു തെന്നി നീങ്ങിയത്
 
ഏഴ് ജീവനക്കാർ ഉൾപ്പെടെ 161 യാത്രക്കാരുമായി ഗോവയിൽ നിന്നു മുംബൈയിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന്​ മാറ്റിയതായി അധികൃതർ അറിയിച്ചു.
 
അതേസമയം, രക്ഷാപ്രവർത്തനത്തിനിടെ അഞ്ചു യാത്രക്കാർക്ക് നിസാര പരുക്ക് പറ്റിയെന്നും ജെറ്റ് എയർവേയ്സ് അധികൃതർ വ്യക്തമാക്കി. സംഭവത്തിന്​ ശേഷം വിമാനത്താവളം അടച്ചിരുന്നു. പിന്നീട്​ ഒരു മണിക്കുറിന്​ ശേഷമാണ്​ വിമാനത്താവളത്തി​ന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി: ചൈനയുടെ അത്യാധുനിക യുദ്ധവിമാനം എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍ പരീക്ഷിച്ചു

ഇരട്ട എഞ്ചിനുള്ള വിമാനമാണ് എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍. ലോകത്തിലേറ്റവും മികച്ച ...

news

സംസ്ഥാന പൊലീസില്‍ ഇനി മുതല്‍ യോഗ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറങ്ങി

മിക്ക സ്റ്റേഷനുകളിലും ഈ ഉത്തരവ് സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ...

news

അപകടമരണം, വൈകല്യം: റെയില്‍വേയുടെ നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചു

അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്കോ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ ...

Widgets Magazine