48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (12:25 IST)
അറ്റകുറ്റപ്പണികളുടെ ഭാഗമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പ്രധാന ഡൊമൈന്‍ സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാഹചര്യമുണ്ടാകുന്നത്.

ഡൊമൈന്‍ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതോടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ കഴിയും.

എന്നാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ് വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാമെന്നും സിആര്‍എയുടെ മുന്നറിയിപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :