വാരണാസി|
VISHNU N L|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (13:40 IST)
ഹിന്ദു മതത്തില്‍ നിന്നും വിട്ടു പോയവരെ തിരികെ കൊണ്ടുവരാന്‍ സംഘപരിവാര്‍ നടത്തുന്ന മതപരിവര്‍ത്തന ശ്രമമായ ഘര്‍വാപ്പസി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണസിയിലാണ് ഘര്‍വാപ്പസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധരം ജാഗരണ്‍ സാമന്‍വയ വിഭാഗിന്റെ നേതൃത്വത്തില്‍ വാരണാസി ഔസാന്‍പൂരില്‍ വ്യാഴാഴ്‌ച നടന്ന ഘര്‍വാപസിയിലൂടെ 300 പേരെ മതം മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
ധര്‍മ്മജാഗരന്‍ സമന്‍വ്യ സമിതി, കാശി പ്രാന്ത് എന്നീ സംഘടനകളുടെ ലെറ്റര്‍ ഹെഡ്‌ഡില്‍ ശുദ്ധീകരണ്‍ ചടങ്ങിന്റെ ഒരു ചിത്രത്തോടെ പുറത്തുവന്ന ഒരു കത്താണ് വാര്‍ത്തയുടെ ഇറവിടം. ഈ ലെറ്റര്‍ ഹെഡ്ഡ് സത്യമാണെങ്കില്‍ 38 കുടുംബങ്ങളില്‍ നിന്നുള്ള 315 അംഗങ്ങളെ തിരികെ ഹിന്ദുമതത്തിലേക്ക് പുനപരിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരേയാണ് ഘര്‍വാപ്പസി ചടങ്ങില്‍ എത്തിച്ചതെന്ന് വ്യക്തമല്ല.
അതേസമയം ചടങ്ങ് നടന്നതായും പരിപാടിയുടെ കണ്‍വീനറെ പോലീസ് പൊക്കിയെന്നും മറ്റുള്ള സംഘാടകരില്‍ ചിലര്‍ മുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരിപാടിയുടെ കണ്‍വീനറായ ബിന്ദ് പോലീസ് കസ്‌റ്റഡിയിലാണ്. അതേസമയം ധര്‍മ്മ ജാഗരണ്‍ സമന്‍വ്യാ സമിതി തങ്ങളുടെ ഭാഗമാമെണങ്കിലും ഇത്തരം ഒരു പരിപാടിയെ കുറിച്ച് അറിവില്ലെന്ന് ആര്‍എസ്‌എസ് പ്രതികരിച്ചു.