ഗിലാനിക്ക് പാസ്‌പോര്‍ട്ട് നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| Last Modified വെള്ളി, 22 മെയ് 2015 (13:39 IST)
വിഘടനവാദി നേതാവ് സയീദ് അലീഷാ ഗിലാനിക്ക് പാസ്‌പോര്‍ട്ട് നല്‍കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം. അപേക്ഷ അപൂര്‍ണമാണെന്ന് കാരണം കാണിച്ചാണ് നടപടി. പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫോട്ടോയും ബയോമെട്രിക് രേഖകളും ഹാജരാക്കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ടിനുളള ഫീസും ഗിലാനി അടച്ചിട്ടില്ല.

ഗീലാനിക്കും കുടുംബത്തിനും ജിദ്ദയിലേക്ക് പോകാന്‍ വേണ്ടിയാണ് പാസ്പോര്‍ട്ടിന്‍ അപേക്ഷിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഗിലാനി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍
ഇവര്‍ ഇനിയും ശ്രീനഗറിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് എത്തിയിട്ടില്ല. പുതിയ നിയമപ്രകാരം ഫോട്ടോയും ബയോമെട്രിക് രേഖകളുമായി അപേക്ഷകന്‍ നേരിട്ട് പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തണം.

രാജ്യത്തെക്കുറിച്ചുളള കോളത്തില്‍ ഇന്ത്യാക്കാരനാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ ഗീലാനിയ്ക്ക് പാസ്‌പോര്‍ട്ട് നല്‍കാനാകൂ എന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗീലാനിയുടെ പാസ്‌പോര്‍ട്ട് വിഷയത്തില്‍ ജമ്മുകാശ്മീരിലെ ഭരണസഖ്യത്തില്‍ ഭിന്നതയുണ്ടായിട്ടുണ്ടെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :