കമൽ തന്നെ പറ്റിച്ചു, ഒരുപാട് പണം തരാനുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗതമി

തിങ്കള്‍, 26 ഫെബ്രുവരി 2018 (08:46 IST)

ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പരസ്പരം വിശ്വാസവും ബഹുമാനവും ആത്മാർ‌ത്ഥയും നിലനിർത്താൻ കഴിയാതെ പോയതു കൊണ്ടാണെന്ന് ഗൗതമി. കമലിൻറ്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഗൗതമിയുടെ പിന്തുണയുണ്ടെന്ന ആരോപണം തള്ളിയാണ് ഗൗതമി രംഗത്തെത്തിയിരിക്കുന്നത്. ബ്ലോഗിലൂടെയായിരുന്നു അവരുടെ പ്രതികരണം.
 
കമലുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ്. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു. ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിയിരുന്നു, അങ്ങനെയാണ് പിരിഞ്ഞതെന്ന്' ഗൗതമി കുറിച്ചു.  
 
അതേസമയം, കമല്‍ തന്നെ സാമ്പത്തികമായി കബളിപ്പിച്ചെന്നും ഗൗതമി ആരോപിച്ചു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ ഗൗതമി സിനിമാഭിനയം നിര്‍ത്തിയിരുന്നു. അതിനുശേഷം ചലച്ചിത്രമേഖലയിൽ തുടർന്നെങ്കിലും അത് വസ്ത്രാലങ്കാര മേഖലയിൽ ആയിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗൗതമി എടുത്തു പറയുന്നതും ഇതുതന്നെ.
 
കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നും ഗൗതമി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബംഗാളിന്റേയും ത്രിപുരയുടേയും വഴിയേ കേരളവും? സിപിഎം കേരളത്തിൽ അധികകാലമുണ്ടാകില്ലെന്ന് സുരേന്ദ്രൻ

രണ്ടായിരം വീട് വെച്ചുകൊടുക്കുക എന്നുള്ളതൊക്കെ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ആനവായില്‍ ...

news

മണ്ണാർക്കാ‌ട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ സിപിഐയെന്ന് ലീഗ്

പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സ്ഥലത്തെ മുസ്ലിം ...

news

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ദുബായില്‍ ...

news

ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞു വീണു, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി അ​റ​ബ് മാ​ധ്യമം

ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ലെന്ന് റിപ്പോര്‍ട്ട്. കുടുംബത്തോടപ്പം താമസിച്ചിരുന്ന ...

Widgets Magazine