വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി; യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (16:26 IST)
വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് യുവ സംഗീത സംവിധായകന്‍ പിടിയില്‍. അഭിഷേകിനും തന്റെ സ്റ്റുഡിയോയിലെ ജീവനക്കാര്‍ക്കും താമസിക്കുന്നതിനു വേണ്ടിയെടുത്ത വീട്ടിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

മൂന്ന് അടിയോളം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികളാണ് ടെറസില്‍ നിന്നു പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഇവ പ്രത്യേക പരിരക്ഷയൊന്നും കൂടാതെ വളര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ അയല്‍വാസി പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ്
കണ്ടെത്തിയത്. അഭിഷേക് നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :