ഓടുന്ന കാറില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൂട്ടബലാത്സംഗം , യുവതി , ആശുപത്രി , പൊലീസ് , അറസ്റ്റ് , മീററ്റ്
മീററ്റ്| jibin| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (15:14 IST)
യുപിയില്‍ ഓടുന്ന കാറില്‍വെച്ച് നാല്‍പ്പതുവയസുകാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. അവശയായ യുവതി ആശുപത്രിയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്ടര്‍ ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

നാല് മക്കളുടെ അമ്മയായ യുവതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മരുന്ന് വാങ്ങാന്‍ സിറ്റിയിലേക്ക് പോയതായിരുന്നു. ആ സമയം രണ്ടു യുവാക്കള്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഉറക്ക് ഗുളികലര്‍ത്തിയ പാനീയം കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ഇവര്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം ബോധരഹിതയായ യുവതിയെ
മീററ്റിലെ ജാനി കനാലിന് അരികെ ഉപേക്ഷിച്ച ശേഷം യുവാക്കള്‍ ഒളിവില്‍ പോകുകയായിരുന്നു.

രാത്രിയില്‍ പട്രോളിംഗിനിടെ പോലീസാണ് യുവതിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മനോജ്, സജ്ജീവ് എന്നിവരാണ് പ്രതികള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :