ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

  rape , police , arrest , gang rape , hospital , സോഹ്​ന , ആശുപത്രി , കൂട്ട ബലാത്സംഗം , ഹരിയാന , യുവതി , പീഡനം
നോയിഡ| jibin| Last Modified ചൊവ്വ, 20 ജൂണ്‍ 2017 (09:45 IST)
യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം ഓടുന്ന കാറില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ടു. ഹരിയാനയിലെ സോഹ്​നയിലായിരുന്നു സംഭവം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

രാത്രി എട്ടു മണിയോടെ​ ഗുരുഗ്രാമിലെ സോഹ്​നയിലൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കാറിൽ വെച്ച്​ പീഡിപ്പിച്ച യുവതിയെ അക്രമി സംഘം ഗ്രേറ്റ്​ നോയിഡയിലെ ഒരു ആശുപത്രിക്കടുത്തുള്ള റോഡിലേക്ക് ​ തള്ളിയിടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :