- കുഴല്‍ക്കിണറില്‍ വീണ 16 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
- പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണോ ? എങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിനു സമ്മതിക്കണം; യുവതിയോട് എസ്ഐ - പിന്നീട് നടന്നത്...
- ജനനേന്ദ്രിയം മുറിച്ച കേസ്: ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി, യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പോക്സോ കോടതിയുടെ അനുമതി
- ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
- ‘ഇരുട്ടത്ത് കത്തിയെടുത്തു വീശിയപ്പോള്‍ സംഭവിച്ചത്’; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മനപൂര്‍വമല്ലെന്ന് യുവതി - ഫോണ്‍ സംഭാഷണം പുറത്ത്
ജന്മദിനാഘോഷത്തിനെത്തിയ പതിനേഴുകാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ പോയ പതിനേഴുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തെലങ്കാനയിലെ ഖമ്മം നഗരത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ കോളജിലെ വിദ്യാർഥിനിയായ പെണ്‍കുട്ടി സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇവിടെവച്ച് നാലു സഹപാഠികള്‍ ഇവരെ ആക്രമിക്കുകയും മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ക്രൂരമായ രീതിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സഹപാഠികൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഖമ്മം പൊലീസില്‍ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി പീഡന വിവരം വ്യക്തമാക്കുകയും പരാതി നല്‍കുകയും ചെയ്തു. സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുത്തു.
|
|