മുന്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതി അന്തരിച്ചു

മുംബൈ| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (20:49 IST)
മുന്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതി (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയുടെ 13-ാമത്‌ അറ്റോര്‍ണി ജനറലായിരുന്നു വാഹന്‍വതി. 2009 ല്‍ അറ്റോര്‍ണി ജനറലായി നിയമിതനായ അദ്ദേഹത്തിന്‌ 2012 ല്‍ രണ്ട്‌ വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു.

അറ്റോര്‍ണി ജനറലാകുന്നതിന്‌ മുമ്പ്‌ സോളിസിറ്റര്‍ ജനറല്‍, മഹാരാഷ്‌ട്ര എജി, എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചു‌. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന നിയമോപദേശകനായ അറ്റോര്‍ണി ജനറല്‍ ക്യാബിനറ്റ്‌ മന്ത്രിക്ക്‌ തുല്യമായ പദവിയാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :