ഫാ. ടോമിനോട് യമനിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു?!

യമനിലേക്ക് പോകരുതെന്ന് ഫാ. ടോമിനോട് പറഞ്ഞിരുന്നു! അപകടത്തിലേക്ക് നടന്നുകയറുകയായിരുന്നോ അദ്ദേഹം?

ന്യൂഡൽഹി| aparna shaji| Last Updated: വ്യാഴം, 5 ജനുവരി 2017 (12:19 IST)
യമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ യാത്ര വിലക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി. എന്നാൽ, ആ വിലക്ക് ലംഘിച്ച് സ്വന്തം ഇഷ്ട്പ്രകാരമാണ് ഫാദർ യമനിലേക്ക് യാത്ര തിരിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഫ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫാദറിന്റെ മോചനത്തിനായി പ്രത്യേക കര്‍മ്മസമിതി രൂപീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഐ എസ് ഭീകരര്‍ അദ്ദേഹത്തെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്.

ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളില്ലെന്ന ഫാ.ടോം ഉഴുന്നാലിന്റെ ആരോപണത്തേയും അദ്ദേഹം തള്ളിയിരിക്കുകയാണ്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ശ്രമം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :