യുപിയില്‍ ‘കൊല്ലുന്ന’ ചൂട്: കേരളാ എക്‌സ്പ്രസിലെ നാലു യാത്രക്കാര്‍ മരിച്ചു

  kerala express , heat in jhans , passengers die , ആശുപത്രി , മരണം , കേരള എക്‌സ്പ്രസ് , ട്രെയിന്‍ , ചൂട് , യാത്രക്കാര്‍
ഝാൻസി| Last Updated: ചൊവ്വ, 11 ജൂണ്‍ 2019 (16:51 IST)
കനത്ത ചൂടിനെത്തുടര്‍ന്ന് കേരള എക്‌സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ മരിച്ചു. എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്‌റ്റേഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാളെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുന്ദൂര്‍ പളനിസാമി, ബാല്‍കൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

വാരണാസിയും ആഗ്രയും സന്ദർശിച്ച് ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് കയറിയ 68 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് മരിച്ചത്. ഇവര്‍ കോയമ്പത്തൂരിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മൂന്നു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. റെയില്‍വെ ആശുപത്രിയിലെത്തിച്ച നാലാമനും വൈകാതെ മരിച്ചു.


ഈ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65 വയസിന് മുകളില്‍ പ്രായമായവരാണ്. നാല് പേരും കടുത്ത ചൂടില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കാര്യം സഹയാത്രക്കാരാണ് റെയില്‍വെ അധികാരികളെ അറിയിച്ചത്. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :