ഏഴു വയസുകാരിയായ മകളെ 20നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ടു കൊന്ന ശേഷം മോഡല്‍ ജീവനൊടുക്കി - ഭര്‍ത്താവ് അറസ്‌റ്റില്‍

 Jyoti Malani , daughter , police , ജ്യോതി മലാനി , പങ്കജ് സുൽത്താനി , മോഡല്‍ , കെട്ടിടം
ബെംഗളൂരു| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (13:56 IST)
ഏഴു വയസുകാരിയായ മകളെ കൊലപ്പെടുത്തിയശേഷം മോഡൽ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ ജ്യോതി മലാനി (32) ആണ് 20 നിലകെട്ടിടത്തിന്റെ മുകളിൽ നിന്ന് മകളെ തള്ളിയിട്ടശേഷം താഴേക്കു ചാടി ജീവനൊടുക്കിയത്.

ഭര്‍ത്താവ് പങ്കജ് സുൽത്താനിയുമായി വഴക്കിട്ടതിന് പിന്നാലെയാണ് ജ്യോതി ആത്മഹത്യ ചെയ്‌തതെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ സഹോദരന്റെ പരാതി സ്വീകരിച്ച പൊലീസ് പങ്കജിനെ അറസ്‌റ്റ് ചെയ്‌തു.
ഇയാളെ ചോദ്യം ചെയ്യുകയാണ്.

ബെംഗളൂരുവിലെ ജെപി നഗറിലുള്ള വസതിയിൽ നിന്ന് ഓഗസ്റ്റ് അഞ്ചിനാണ് ജ്യോതി ചാടി ജീവനൊടുക്കിയത്. അന്ന് പങ്കജുമായി ജ്യോതി വഴക്കിട്ടിരുന്നു. വീട്ടില്‍ നിന്നും സഹോദരന്റെ വീട്ടിലേക്ക് പങ്ക് പോകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്‌തത്.

സൗന്ദര്യ മത്സരങ്ങളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു ജ്യോതി 2007ൽ ആണ് പങ്കജിനെ വിവാഹം ചെയ്യുന്നത്. 2019ൽ മിസിസ് ഇന്ത്യ കർണാടക സൗന്ദര്യ മൽസരത്തിൽ‌ ‘ഷൈനിങ് സ്റ്റാർ’ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :