ഫ്ലിപ്പ്കാര്‍ട്ടില്‍ പത്തുമണിക്കൂറില്‍ 615 കോടി രൂപ യുടെ വില്പന

ബാംഗ്ലൂര്‍| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (11:54 IST)

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ഭീമന്മാരായ ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ ഓഫര്‍ സേലിലൂടെ പത്തുമണിക്കൂറിലൂടെ നേടിയത് 615 കോടി രൂപ.രാവിലെ രാവിലെ എട്ടിന് തുടങ്ങിയ പത്തുമണിക്കൂറിനുള്ളില്‍ തന്നെ 615 കോടി രൂപ കടന്നതായി കമ്പനിയാണ് അറിയിച്ചത്.

ഫ്ലിപ്പ്കാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമാണ് നടന്നതെന്നാണ് കമ്പനിയുടെ സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബെന്‍സാലും പറഞ്ഞു.ഫ്ലിപ്പ്കാര്‍ട്ടിന്റെ വെബ്സൈറ്റ് ഇന്നലെ നൂറുകോടിയിലധികം പേര്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിനിടയില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതും ഉച്ചയോടെ തന്നെ ഉല്‍പ്പന്നങ്ങള്‍ മിക്കതും ഉച്ചയോടെ 'സ്‌റ്റോക്കില്ലെ'ന്ന അറിയിപ്പ് വന്നതും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.എന്നാല്‍ സെര്‍വര്‍ ക്രാഷായില്ലെന്നും ബുക്കിങ് നടപടികള്‍ ചിലപ്പോള്‍ തടസ്സപ്പെടുക മാത്രമാണുണ്ടായതെന്നുമാണ് കമ്പനി അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :