കൃഷിനാശം: രാജസ്ഥാനില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

ജയ്പുര്‍| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (18:22 IST)
വന്‍ കൃഷിനാശം സംഭവിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. മഹേന്ദ്രസിംഗ്(22) എന്ന കര്‍ഷകനാണ് ചെയ്തത് രാജസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമ്പതു കര്‍ഷകരാണു ജീവനൊടുക്കിയത്.

കൃഷിനാശമുണ്ടായതിനെത്തുടര്‍ന്ന് ഇയാള്‍ ഏറെ നിരാശായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നഷ്ടമുണ്ടായതിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് ഉദ്യോഗസ്ഥര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയതെന്ന് മഹേന്ദ്രസിംഗ് പലരോടും പരാതി പറഞ്ഞിരുന്നു. നേരത്തെ ആം ആദ്മി റാലിക്കിടെ ഗജേന്ദ്രസിംഗ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :