വൈദ്യുതി ബില്‍ കണ്ടപ്പോള്‍ രാം കൃഷ്ണന്‍ ഞെട്ടി, 39 കോടി രൂപ !

ജമ്മു കശ്‌മീര്‍| JOYS JOY| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2015 (13:50 IST)
ഒക്‌ടോബര്‍ മാസത്തിലെ വൈദ്യുതി ബില്‍ വന്നപ്പോള്‍ ജമ്മു സിറ്റിയിലെ താമസക്കാരനായ രാം കൃഷ്‌ണന്‍ ഞെട്ടി, 39 കോടി രൂപ. ജമ്മുസിറ്റിയിലെ റ്റലബ് റ്റില്ലോ മേഖലയിലെ പുരന്‍ നഗറിലെ താമസക്കാരാണ് രാം കൃഷ്‌ണനും കുടുംബവും.

അതേസമയം, ഇത് തങ്ങളുടെ കുറ്റമല്ലെന്നും ബില്ലിംഗ് സോഫ്‌റ്റ്‌വേര്‍ ഉണ്ടാക്കിയ പ്രശ്നമാണെന്നും എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്നും സംസ്ഥാനത്തെ വൈദ്യുതി വികസന
വകുപ്പ് അറിയിച്ചു.

“ഞങ്ങളുടെത് ഒരു സാധാരണ ഇടത്തരം കുടുംബമാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ കുടുംബത്തിനു പോലും ഒരു മാസത്തേക്ക് ഇത്രയും വലിയ വൈദ്യുതി ബില്‍ വരില്ല” - രാം കൃഷ്‌ണന്‍ പറഞ്ഞു.

അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി വികസന വകുപ്പ് പ്രതിനിധികള്‍ ഉറപ്പു നല്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :