വിദ്യാര്‍ത്ഥികളെ ‘സ്വയം‘ പഠിപ്പിക്കും, പുസ്തകങ്ങള്‍ക്ക് ഇ- ലൈബ്രറി ഒരുക്കി കേന്ദ്ര സര്‍ക്കാര്‍

വിദ്യാഭ്യാസം, ഇ ലൈബ്രറി, കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: വെള്ളി, 21 നവം‌ബര്‍ 2014 (17:26 IST)
പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കും ഒരേപോലെ സന്തോഷം നല്‍കുന്ന നടപടിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രലായം മുന്നൊട്ട്. പഠനത്തിനാവശ്യമായ പുസ്തകങ്ങളും വിവരങ്ങളും വിദ്യാര്‍ഥികളുടെ വിരല്‍ തുമ്പില്‍ എത്തിക്ക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാ ഇ- ലൈബ്രറി തുടങ്ങാന്‍ പോകുന്നു. കൂടാതെ സ്വയം എന്ന പേരില്‍ മാസീവ് ഓപ്പന്‍ ഓണ്‍ലൈന്‍ കോഴ്സുകളും ആരംഭിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്.

പുതിയ പദ്ധതികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. ഇ‌- ലൈബ്രറികള്‍ക്കായി രാജ്യത്തെ പ്രധാനപ്പെട്ട കോളേജ് ക്യാമ്പസുകളില്‍ വൈഫൈ സൌകര്യം ഏര്‍പ്പെടുത്തും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ ഇ‌ലൈബ്രറിയില്‍ ലബ്യമാക്കും. ചുരുക്കിപ്പറഞ്ഞാല്‍ തോളില്‍ ബാഗു തൂക്കി വിദ്യാലയങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഇനി നൊസ്റ്റാള്‍ജിയ ആയി മാറുമെന്ന് സാരം.

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉന്നത വിദ്യാഭ്യാസം അഥവാ നോളജ് എക്കണോമി എന്ന ലക്ഷ്യത്തെ യാഥാര്‍ഥ്യമാക്കുക എന്ന ഉറച്ച തീരുമാനവുമായാണ് കേന്ദ്രം നീങ്ങുന്നത്. നാളെയുടെ പഠനോപാധിയായി കരുതപ്പെടുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ഇന്ത്യയിലെ വിദ്യാര്‍തികള്‍ക്കിടയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സ്വയം പദ്ധതി. ഇതിനായി ലോകത്തിലെ വമ്പന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ എഡെക്സുമായി ബോംബെ ഐഐടി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇനി വിദ്യാലയങ്ങളും പുസ്തകങ്ങളും ഓര്‍മ്മയുടെ താളുകളില്‍ മാത്രമാകും. എല്ലാം ഇനി ഇ‌- ലോകത്ത് പഠിക്കാം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :