എടപ്പാടി പളനിസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും; ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചത് 12 പേര്‍ക്ക് മാത്രം

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ എടപ്പാടി പളനിസ്വാമിക്ക് അനുമതി

ചെന്നൈ| Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (15:52 IST)
എ ഡി എം കെയുടെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിക്ക് ഗവര്‍ണറുമായി നടത്താന്‍ അനുമതി ലഭിച്ചു. മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 12 പേര്‍ അടങ്ങുന്ന സംഘത്തിനാണ് ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വൈകുന്നേരം 05.30നാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെയുള്ള സംഘം ഗവര്‍ണറെ കാണുന്നതിനായി കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടു. വൈകുന്നേരം മൂന്നേമുക്കാലോടെയാണ് എടപ്പാടി പളനിസ്വാമിയും സംഘവും പുറപ്പെട്ടത്.

ഇതിനിടെ, കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കൂവത്തൂരിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആംബുലന്‍സ്, പൊലീസ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് പനീര്‍സെല്‍വം കൂവത്തൂരിലേക്ക് പുറപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കാഞ്ചിപുരം കളക്‌ടര്‍ കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :